ജിദ്ദയില്‍ പ്രവാസിയായിരുന്ന കെ.സി. ഹിഫ്‌സുറഹിമാന്‍ നാട്ടില്‍ നിര്യാതനായി

കീഴുപറമ്പ്: കീഴുപറമ്പിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യവും മുന്‍ പ്രവാസിയുമായ കെ.സി. ഹിഫ്‌സുറഹിമാന്‍ (50) നാട്ടില്‍ നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ജിദ്ദ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനും ജിദ്ദ – ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റുമായിരുന്നു.

കീഴുപറമ്പ് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, കീഴുപറമ്പ് പാലിയേറ്റീവ് കെയര്‍ സെക്രട്ടറി, സി.എച്ച് മുഹമ്മദ് കോയ കള്‍ച്ചറല്‍ ക്ലബ്ബ് സെക്രട്ടറി, കീഴുപറമ്പ് ലിവാഉല്‍ ഹുദാ യതീംഖാന ജി.സി.സി. കമ്മിറ്റി അംഗം, കീഴുപറമ്പ് ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സെക്രട്ടരി, ജി.എല്‍.പി. സ്‌കൂള്‍ കീഴുപറമ്പ് പി.ടി.എ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടരിയുമായ കെ.സി.എ. ശുക്കൂര്‍ സഹോദരനാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഭാര്യ: ഷബ്‌ന അരിമ്പ്ര, മക്കള്‍: മുഹമ്മദ് മിഷാല്‍, നിഹാല്‍, മെഹസ്, പിതാവ്: കെ.സി.മൊയ്തീന്‍, മാതാവ്: ആമിന. സി.പി, സഹോദരങ്ങള്‍: കെ.സി.എ. ശുക്കൂര്‍, കെ.സി. വഹീദു റഹ്‌മാന്‍ (സെക്രട്ടറി, ദമാം കീഴുപറമ്പ് വെല്‍ഫയര്‍ അസോസിയേഷന്‍ KEPWA, മുംതസ്.

ജനാസ നമസ്‌കാരം വൈകുന്നേരം 4.15 ന് ചുരോട്ട് ജുമാ മസ്ജിദില്‍.