രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുന്നു

ദില്ലി : ഇന്ത്യയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തു ഇതുവരെ റിപ്പോർട്ട് ചെയ്തത് 415 ഒമിക്രോൺ കേസുകളാണ്.ഒമിക്രോണ്‍ ബാധിതരായ 115 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് മഹാരാഷ്ട്രയിലാണ്.108 പേരാണ് മഹാരാഷ്ട്രയിൽ രോഗ ബാധിതരായിട്ടുള്ളത്.കേരളത്തില്‍ ഇതുവരെ 37 കേസുകളും, തമിഴ്‌നാട്ടില്‍ 34, ഗുജറാത്ത് 43, തെലങ്കാന 38, എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങിലില്‍ ഇതുവരേയും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

കേരളം ഒമൈക്രോൺ വ്യാപനത്തിൽ അഞ്ചാം സ്ഥാനത്താണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.കേരളത്തില്‍ ഇതുവരെ 37 കേസുകളും, തമിഴ്‌നാട്ടില്‍ 34, ഗുജറാത്ത് 43, തെലങ്കാന 38, എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ ഇതുവരേയും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ കഴിയുന്നതോടെ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന ആശങ്കയാണ് അധികൃതര്‍ക്കുള്ളത്. പല സംസ്ഥാനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, യുപി,ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കൂടി രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു.
അതേസമയം, 24 മണിക്കൂറിനുളളില്‍ 7189 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 387 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,79,520 ആയി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക