സൗജന്യമായി ഇലക്ര്ടിക് വീല്‍ചെയര്‍ മെസേജ് വ്യാജമെന്ന് അധികൃതര്‍

തിരുവനന്തപുരം: വൈകല്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഇലക്ര്ടിക് വീല്‍ചെയര്‍ കൊടുക്കുന്നു എന്ന തരത്തില്‍ സന്ദേശം വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ ഈ വാര്‍ത്ത പങ്കുവെക്കുന്നുമുണ്ട്. എന്നാല്‍, ഇത് വ്യാജവാര്‍ത്തയാണെന്നും മൂന്നുവര്‍ഷം മുമ്പുള്ള വാര്‍ത്തയാണെന്നും വികലാംഗ ക്ഷേമ കോര്‍പറേഷന്‍ പത്രക്കുറിപ്പിലുടെ അറിയിച്ചു.

2020-21, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് വീല്‍ചെയറിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടില്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.