കേന്ദ്ര പെൻഷൻ;പരാതി പരിഹാരം 45 ദിവസത്തിനുള്ളിൽ

ന്യൂഡൽഹി ∙ കേന്ദ്ര പെൻഷൻ വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള സമയപരിധി 60 ദിവസത്തിൽനിന്നു 45ദിവസമായി ചുരുക്കണമെന്ന പാർലമെന്ററി  സമിതിയുടെ ശുപാർശ കേന്ദ്ര പെൻഷൻ വകുപ്പ് അംഗീകരിച്ചു.80 വയസ്സിനു മുകളിലുള്ളവരുടെയും കുടുംബ പെൻഷൻകാരുടെയും പരാതികൾ പരിഹരിക്കാനുള്ള സമയപരിധി 30 ദിവസമാക്കും.പരാതികൾ സ്വീകരിക്കുന്ന CPENGRAMS പോർട്ടലിൽ ഇതു സംബന്ധിച്ച മാറ്റങ്ങൾ വരുത്തുമെന്നു പെൻഷൻ വകുപ്പ് പാർലമെന്ററി സമിതിയെ അറിയിച്ചു.പരാതി തീർപ്പിനുള്ള 60 ദിവസം സമയപരിധി പല മന്ത്രാലയങ്ങളും വകുപ്പുകളും പാലിക്കുന്നില്ല.20 ശതമാനത്തോളം പരാതികൾ യഥാസമയം തീർപ്പാക്കുന്നില്ല. പരാതികൾ ഏറെയുള്ള മേഖലകൾ പരിശോധിക്കാൻ സോഷ്യൽ ഓഡിറ്റ് പാനലുകൾ രൂപീകരിക്കാനും ശുപാർശയുണ്ട്. ബാങ്കിങ് ഓംബുഡ്സ്മാൻ പോലെ പെൻഷൻ വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കാനായി പെൻഷൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക