പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ യുവാവിൻ്റെ ജനനേന്ദ്രിയം വധുവിൻ്റെ വീട്ടുകാർ മുറിച്ചു

ദില്ലി: പ്രണയ വിവാഹത്തിൻ്റെ പേരില്‍ യുവാവിന് ക്രൂര പീഢനം.ഒളിച്ചോടി വിവാഹം കഴിച്ചതിൻ്റെ പേരിൽ വധുവിൻ്റെ വീട്ടുകാർ യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചു.ദില്ലി രജൗരി ഗാര്‍ഡനിലാണ് സംഭവം. ദീര്‍ഘകാലമായി പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഡൽഹിക്ക് പുറത്ത് പോയാണ് ഇരുവരും വിവാഹിതരായത്.തുടർന്ന് വിവാഹശേഷം ഡിസംബർ 22ന് രജൗരി ഗാര്‍ഡനില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. നിലവില്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിൻ്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.
യുവാവിൻ്റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ അക്രമികളുടെ ബന്ധുക്കള്‍ക്ക് എതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡിസിപി (ഡല്‍ഹി വെസ്റ്റ്) പ്രശാന്ത് ഗൗതം അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






