പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് പ്രിസണ്‍ ഓഫീസറാകുവാനുള്ള അവസരം

കണ്ണൂര്‍: പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് പ്രിസണ്‍ ഓഫീസര്‍ ആകുവാനുള്ള അവസരം. കേരള പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുരുഷന്മാര്‍ക്ക് മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.
സ്ഥിര നിയമനമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ 20,000 മുതല്‍ 45,800 രൂപ വരെയാണ് ശമ്പള സ്‌കെയില്‍. 18 മുതല്‍ 36 വയണ്ണുവരേയാണ് പ്രായപരിധി. റിസര്‍വേഷന്‍ ഉള്ളവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
കാറ്റഗറി നമ്പര്‍: 600/2021. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാര തീയ്യതി 19.01.2022. യോഗ്യത: പത്താം ക്ലാസ്സ്. ഓണ്‍ലൈന്‍ ആയി വേണം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും ഏറ്റവും അടുത്ത സേവന കേന്ദ്രങ്ങളെ സമീപിക്കുക.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






