കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്; 30 ലക്ഷത്തിൻ്റെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 30 ലക്ഷം വില വരുന്ന 611 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.ബുധനാഴ്ച പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കണ്ണാടിപറമ്പ സ്വദേശി കെ.കെ.താഹയിൽ നിന്നാണ് സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ, മനോജ്‌ കുമാർ, സൂരജ് ഗുപ്ത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.