സഹറ ഓഡിറ്റോറിയം മുഖ്യ പ്രായോജകരായി ജിദ്ദയില്‍ ഇശല്‍ കലാവേദി കുടുംബ സംഗമം

ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സംഘടനയായ ഇശല്‍ കലാവേദി കുടുംബ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ ഹരാസാത്ത് സഹ്‌റ വില്ലയില്‍ നടന്ന പരിപാടിയില്‍ ഇശല്‍ കുടുംബാംഗങ്ങളും ജിദ്ദയിലെ കലാകാരന്‍മാരുമടക്കം പ്രമുഖര്‍ പങ്കെടുത്തു. ജിദ്ദയിലെ അറിയപ്പെടുന്ന സംഘാടകനായ ഉണ്ണീന്‍ പുലാക്കലിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പ്രവൃത്തിക്കുന്ന സഹറ ഓഡിറ്റോറിയം മുഖ്യ പ്രായോജകരായികൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പരിപാടിക്ക് ഇശല്‍ കലാവേദി പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് നഹ ഉദ്ഘടനം ചെയ്തു. മുഹമ്മദ് കുട്ടി അരിമ്പ്ര, റഹീം കാക്കൂര്‍, ഹഖീം അരിമ്പ്ര, നസീര്‍ പരിയാപുരം, ശബീര്‍ കോട്ടപ്പുറം, മുംതാസ് അബ്ദുറഹിമാന്‍, ഫര്‍സാന യാസിര്‍, സുഫി ഹാഷിം തുടങ്ങിയവര്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന ഗാനസന്ധ്യയില്‍ പങ്കെടുത്തു.

സി.എം. ആക്കോട്, ഹസ്സന്‍ യമഹ, ഗഫൂര്‍ ചാലില്‍, അഷ്‌റഫ് പൊന്നാനി, റഫീഖ് സി.എച്ച്, ബാദുഷ ഇ.കെ, കുഞ്ഞിമുഹമ്മദ് കൊടശേരി, ജലാല്‍ തേഞ്ഞിപ്പാലം, ജമാല്‍ പേരാമ്പ്ര, ഷാജഹാന്‍ ഗൂഡല്ലൂര്‍, ഫെസല്‍ മൊറയൂര്‍, റഹീം, അബാസ് വേങ്ങൂര്‍, ഷാനി, ബഷിര്‍ തിരൂര്‍, സിദ്ധീഖ് ഒളവട്ടൂര്‍, മുജീബ് പാക്കട, അഷ്‌റഫ് ചൂക്കാന്‍, അസീസ് പട്ടാമ്പി, സലീം പൊറ്റയില്‍, സുല്‍ഫീക്കര്‍, ഹാഷിം, അന്‍സിഫ് അബൂബക്കര്‍, സാഗര്‍ റസാഖ്, ഹസീന അഷ്‌റഫ്,ഹസീന അഷ്‌റഫ്, ബഷീര്‍ തിരൂര്‍, യഅ്ക്കൂബ് തുടങ്ങി ജിദ്ദയില്‍ വിവിധ തുറകളില്‍ പ്രവൃത്തിക്കുന്നവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അബ്ദുല്‍ ഗഫൂര്‍ പരിപാടി നിയന്ത്രിച്ചു. ഇശല്‍ കലാവേദി സെക്രട്ടി ഇബ്രാഹിം കണ്ണൂര്‍ സ്വാഗതവും റഫീഖ് കൊണ്ടോടി നന്ദിയും പറഞ്ഞു.







