വഖഫ് ബോര്‍ഡ്: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. എല്‍ഡിഎഫ് അംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണ് പ്രമേയം അംഗീകരിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലല്‍ പറഞ്ഞിരുന്നു. വഖഫ് ബോര്‍ഡാണ് നിയമനം സംബന്തിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.







