ആലപ്പുഴയില്‍ ബിജെപി നേതാവിനെയൂം വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാാന സെക്രട്ടറി  കെ.എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകനെയും വെട്ടികൊന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഞായറാഴ്ച പുലര്‍ച്ച ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു രഞ്ജിത്. ആലപ്പുഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്.

ഇല്ലാ കൊലപാതകങ്ങളേയും അപലപിക്കുക. ഒരു കൊലപാതകവും സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്നില്ല. (ഗള്‍ഫ് മലയാളി ടീം)