രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും ആശങ്ക

ദില്ലി: കൊവിഡ് വകഭേതമായ ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് വര്‍ദ്ദിക്കുകയാണ്. രോഗബാധയുടെ തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടാകുമെന്ന് വിദഗ്ധര്‍ സൂചന നല്‍കുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്‌സിനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ പ്രതിരോധം കൂടുതല്‍ മികച്ചതാകുമെന്നും വിലയിരുത്തുന്നു.

രാജ്യത്ത് ഒമിക്രോണ്‍ രോഗബാധയേറ്റവരുടെ എണ്ണം നൂറ്റിനാല്‍പതിലേറെയായി. 24 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ പുതുതായി 21 രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 4 പേരിലും ഇന്നലെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാാനത്ത് ആകെ 11 രോഗബാധിതരായി.