ദുബായ്: സര്‍ക്കാറില്‍ ഒഴിവുകള്‍; ആറ് ലക്ഷം രൂപ വരെ ശമ്പളം

ദുബായ് ഹെല്‍ത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ് തുടങ്ങിയവയിലാണ് ഒഴിവുകള്‍
ദുബായ്: ദുബായ് സര്‍ക്കാര്‍ വകുപ്പിന്റെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 30,000 ദിര്‍ഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ് തുടങ്ങിയവയിലാണ് ഒഴിവുകള്‍. കയങമവസമനപപന.െമപപ്പപണ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. യു.എ.ഇ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ ഒഴിവിലേക്ക് അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 20,000- 30,000 ദിര്‍ഹം (നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം.
ദുബായ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് ബി.എസ്‌സി നഴ്‌സിങ്ങോ തത്തുല്യ യോഗ്യതയോ രണ്ട് വര്‍ഷം പരിചയസമ്പത്തോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 10,000 ദിര്‍ഹമില്‍ താഴെ (രണ്ട് ലക്ഷം രൂപ). ഇതേ ഹോസ്പിറ്റലിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ (ജനറല്‍ സര്‍ജറി ഇന്റേണല്‍ മെഡിസിന്‍) എന്നിവയിലേക്ക് 20,000- 30,000 ദിര്‍ഹം (നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം. അല്‍ ജലീലിയ ചില്‍ഡ്രന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവുമുണ്ട്.
ദുബായ് മീഡിയ ഓഫിസില്‍ അറബിക് എഡിറ്ററുടെ (അറബി) ഒഴിവിലേക്ക് ജേണലിസം, കമ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ, മീഡിയ സ്റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 10000 ദിര്‍ഹമില്‍ (രണ്ട് ലക്ഷം രൂപ) താഴെ. സീനിയര്‍ എഡിറ്റര്‍ (അറബി) ഒഴിവിലേക്കും ഇതേ യോഗ്യതകളാണ് വേണ്ടത്. ശമ്പളം 10000 ദിര്‍ഹം- 20000 ദിര്‍ഹം (രണ്ട് ലക്ഷം രൂപ- നാല് ലക്ഷം രൂപ).
ദുബായ് ടൂറിസത്തില്‍ ഡാറ്റാ എഞ്ചിനീയറുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വനിത ശാക്തീകരണ വകുപ്പില്‍ ഫിറ്റ്‌നസ് സൂപ്പര്‍വൈസറുടെ ഒഴിവുണ്ട്. ബ്ധപ്പെട്ട മേഖലയില്‍ ഡിപ്‌ളോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.







