ഇ ശ്രം രജിസ്‌ട്രേഷൻ ഡിസംബർ 31 വരെ

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി ഡിസംബർ 31 വരെ.അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളും പോർട്ടൽ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതിയിൽ അംഗങ്ങളായവർ,സ്വയം തൊഴിൽ ചെയ്യുന്നവർ,തെരുവ് കച്ചവടക്കാർ,ചെറുകിട കച്ചവടക്കാർ ,ആശാ വർക്കർമാർ,നിർമാണ തൊഴിലാളികൾ,കർഷക തൊഴിലാളികൾ,അംഗനവാടി വർക്കേഴ്‌സ്,മൽസ്യ തൊഴിലാളികൾ,പാൽക്കാരൻ ഓട്ടോ തൊഴിലാളികൾ ,തൊഴിലുറപ്പ് തൊഴിലാളികൾ ,തയ്യൽ തൊഴിലാളികൾ ഹോം ബേക്കേഴ്‌സ് തുടങ്ങി എല്ലാ അസംഘടിത മേഖലയിലുള്ളവരും രജിസ്‌ട്രേഷൻ ചെയ്തിരിക്കണം.ഇ ശ്രം രജിസ്‌ട്രേഷൻ ആധാർ അധിഷ്‌ഠിത രജിസ്‌ട്രേഷൻ ആയതുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്യുവാനായി ആധാർകാർഡ് ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,ആധാറിൽ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ,നോമിനി ആകേണ്ട ആളുടെ പേരും ജനന തീയ്യതിയും എന്നിവ സഹിതം ജനസേവ കേന്ദ്രങ്ങൾ,അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്‌ട്രേഷൻ നടത്താം.ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലായെങ്കിൽ ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാണ്.ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉണ്ടെങ്കിൽ ഒ ടി പി സംവിധാനം വഴി രജിസ്‌ട്രേഷൻ നടത്താം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






