രാജ്യത്തു ഓമിക്രോൺ രോഗികൾ 45; എല്ലാവർക്കും രണ്ടു ഡോസ് വാക്സീൻ നൽകുന്നതിനു മുൻഗണന

ദില്ലി: ഡൽഹിയിൽ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതർ 45 ആയി.രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് വാക്സീൻ മൂന്നാം ഡോസിന് ഇപ്പോൾ മാർഗ്ഗരേഖയില്ലെന്നും എല്ലാവർക്കും രണ്ടു ഡോസ് വാക്സീൻ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും കേന്ദ്രം ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു.മൂന്നാം ഡോസ് നൽകണമെന്ന് രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും നിർദേശിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. രണ്ടു ഡോസ് വാക്സീൻ ഒമിക്രോണിന് എതിരെ കാര്യമായ പ്രതിരോധം നൽകില്ലെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ഇതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.






