ബസ് ചാർജ് വർധന മകര വിളക്കിനു ശേഷം;വിദ്യാർത്ഥി കോൺസെഷൻ നിരക്കും ഉയർത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം:മകരവിളക്കിന് ശേഷമേ സംസ്ഥാനത്ത് ബസ് ചാർജ് വർധനയുണ്ടാകുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു.വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിലും വർധന ഉണ്ടായിരിക്കാമെന്നും മന്ത്രി അറിയിച്ചു.ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.
ബസുടമകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്യും.വിഷയത്തിൽ അന്തിമ താഹിറുമാനാകും മുമ്പ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യമാണ് ബസ് ഉടമകള്‍ പ്രധാനമായും ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് വേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്.
മിനിമം ചാർജ് 12 രൂപയാക്കണമെന്നും കൺസഷൻ നിരക്ക് 6 രൂപയാക്കി ഉയർത്തണമെന്നുമാണ് ബസുടമകളുടെ ആവശ്യം.കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ശക്തമായതോടെ് വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സംഘടനകള്‍ എതിര്‍ത്തിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് സംഘടനകളുടെ നിലപാട്.






