മെഡിക്കൽ പിജി വിദ്യാർഥികളുടെ സമരം തുടരും

തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥികൾ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനാൽ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.ഒന്നാം വർഷ പിജി പ്രവേശം നേരത്തെയാക്കണമെന്നും ജോലിഭാരം കുറയ്ക്കാൻ നടപടി വേണമെന്നും പിജി വിദ്യാർഥികൾ ആവശ്യപ്പെടുന്നു.ഒന്നാം വർഷത്തിൽ പ്രവേശനം നടക്കാത്തതിനാൽ അധിക സമയം വിദ്യാർഥികൾക്കു ജോലി ചെയ്യേണ്ടി വരുന്നുണ്ട്.സ്റ്റൈഫന്റ് തുക വർധിപ്പിക്കുന്നില്ലെന്നും വിദ്യാർഥികൾ പരാതിപ്പെടുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഒന്നാം വർഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും 373 ജൂനിയർ ഡോക്ടർമാരെ നിയമിക്കാനുള്ള നടപടി തുടങ്ങിയിട്ടും സമരം പിൻവലിക്കുന്നില്ലെന്നുമാണ് സർക്കാർ പറയുന്നത്.ഇന്നത്തെ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രിയുടെ ഓഫിസിൽ നിന്നും അറിയിച്ചു. മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍,ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും.