പ്രവാസികള്‍ രാജ്യപുരോഗതിയില്‍ വലിയപങ്ക് വഹിച്ചവര്‍: പി.കെ.കെ.ബാവ

കോഴിക്കോട്: രാജ്യത്തിന്റെ പുരോഗതില്‍ വലിയ സംഭാവന ചെയ്തവരാണ് പ്രവാസി ഇന്ത്യക്കാരെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ.ബാവ പറഞ്ഞു. ജിദ്ദ കോഴിക്കോട് ജില്ല കെ.എം.സി.സി കോഴിക്കോട് ലീഗ് സെന്ററില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിദേശനാണ്യശേഖരം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ നാടിന്റെ വിദ്യാഭ്യാസ സാമൂഹിക വളര്‍ച്ചയില്‍ ഗള്‍ഫ് മലയാളികളുടെ സംഭാവന വളരെ വലുതാണ്. പ്രവാസികള്‍ അയക്കുന്ന പണം നാട്ടില്‍ എത്തിയില്ലെങ്കില്‍ കേരളത്തിന്റെ ദൈനംദിന ജീവിതം പോലും താളം തെറ്റുന്ന അവസ്ഥയാണെന്നും ഏറെ കാലം പ്രവാസ ലോകത്ത് സാമൂഹിക സേവനം നടത്തി നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുന്നവരെ ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.  കെ.എം.സി.സി. സീനിയര്‍ നേതാവ് സി.കെ.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

കെ.എം.സി.സിയുടെ രൂപീകരണ കാലം മുതല്‍ മൂന്നര പതിറ്റാണ്ടുകാലം ജിദ്ദയില്‍ കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് വിവിധ ഉത്തരവാദിത്വങ്ങളോടെ സാമൂഹിക സേവനം ചെയ്ത് നാട്ടില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുന്ന സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, പി.ടി.മുഹമ്മദ് കൊടുവള്ളി, കണ്ടോത്ത് മൊയ്തു ഹാജി, ആര്‍.എം.കുട്ടി, സി.കെ. മുഹമ്മദ് പാലാഴി, മഹ്‌മൂദ് വടകര, എന്‍.സി മുഹമ്മദ്, അഷ്‌റഫ് നടക്കാവ്, സി.എം.ഖാദര്‍, പി.വി.അബ്ദുറഹ്‌മാന്‍ വടകര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കോവിഡ് കാലത്ത് നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വീട്ടിലേക്ക് നല്‍കുന്ന സ്‌നേഹ സമ്മാനത്തിന്റെ കോഴിക്കോട് ജില്ല തല നിതരണ ഉല്‍ഘാടനം കോഴിക്കോട് ജില്ല ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല നിര്‍വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി എം.എ.റസാഖ് മാസ്റ്റര്‍, മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടി അബൂബക്കര്‍ അരിമ്പ്ര ആദരിക്കപ്പെട്ടവരെ പരിജയപ്പെടുത്തി. ടി.ടി. ഇസ്മായീല്‍, ടി.പി.എം. ജിഷാന്‍, വി.പി.മുസ്തഫ, പി.എം.എ.ജലീല്‍, പിവിസി മമ്മു, ടി.കെ. അബ്ദുറഹ്‌മാന്‍, കെ.പി. ഷബീറലി എന്നിവര്‍ പ്രസംഗിച്ചു. ഇദാവൂദ്, ബഷീര്‍ വീര്യമ്പ്ര, ഹനീഫ പാണ്ടികശാല, കോയ മോന്‍ ഇരിങ്ങല്ലൂര്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.