വീട്ടിൽ കയറി ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12മണിയോടെയാണ് ആക്രമണം.പരിക്കേറ്റ സുനിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല.
ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.രണ്ടുദിവസം മുമ്പ് ഒരു മരണവീട്ടില്‍വെച്ചുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ്.
അക്രമിസംഘം വീടിന്റെ ജനാലകളും വാതിലുകളും അടിച്ചുതകര്‍ത്തിട്ടുണ്ട്. വീടിനകത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങളും നശിപ്പിച്ചു.നെയ്യാറ്റിന്‍കര സ്വദേശികളായ ശ്രീരാജ്, അഭിലാഷ്, ദീപക്, രഞ്ജിത്ത് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






