കോവിഡ് മരണ സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്താനുള്ള നിർദ്ദേശങ്ങൾ അക്ഷയക്ക് നൽകാൻ തീരുമാനം

കണ്ണൂർ: കോവിഡ് മരണ സർട്ടിഫിക്കറ്റിൽ തെറ്റുകൾ തിരുത്താനുള്ള നിർദ്ദേശങ്ങൾ അക്ഷയ സെൻററുകൾക്ക് നൽകാൻ തീരുമാനിച്ചു.ഇക്കാര്യം അക്ഷയയുടെ ജില്ലാ പ്രോഗ്രാം മാനേജരെ അറിയിക്കും.കോവിഡ് മരണ സർട്ടിഫിക്കറ്റിലെ തെറ്റുകൾ അക്ഷയ മുഖേന അപേക്ഷ സമർപ്പിച്ച് തിരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ദുരന്ത നിവാരണ സമിതി യോഗത്തിൽ അറിയിച്ചതിനെ തുടന്നാണ് ഈ തീരുമാനം.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






