വീര നായകന് അന്ത്യ യാത്ര;അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

ന്യൂഡൽഹി:സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് അന്ത്യാ‍ഞ്ജലിയർപ്പിച്ച് രാജ്യം.ഭൗതിക ശരീരം സംസ്കാരത്തിനായി ബ്രാർ സ്ക്വയറിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നു. 3.30 മുതൽ 4.00 വരെ ബ്രാര്‍ സ്ക്വയറിൽ പൊതുദര്‍ശനം. സംസ്കാരം 4.45ന് ബ്രാർ സ്ക്വയറിൽനടക്കും. എണ്ണൂറോളം സൈനികരാണു സംസ്കാര ചടങ്ങുകളുടെ ഭാഗമാകുക.സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപരാചമര്‍പ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ .തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, മനുഷ്ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബനന്ദ.സോനോവാൾ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാക്കളായ.രാഹുൽഗാന്ധി, എ.കെ ആന്റണി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക