അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു.ഒമിക്രോണ്‍ വകഭേദം വ്യാപകമായ സാഹചര്യത്തിലാണ് വിലക്കുകള്‍ നീട്ടിയത്.

ന്യൂഡൽഹി:വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക്‌ ജനുവരി 31 വരെ നീട്ടിയതായി DGCA വ്യക്തമാക്കി.എന്നാൽ കാർഗോ വിമാനങ്ങൾക്കും (Cargo Flights) പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും (International flight service) വിലക്കില്ല. നേരത്തെ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീക്കാന്‍ DGCA തീരുമാനിച്ചിരുന്നു.ജനുവരി 31ന് ശേഷമുള്ള കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകൾ പിൻവലിക്കുകയുള്ളുവെന്ന് DGCA അറിയിച്ചു.2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക