ജെ എസ് സി സൂപ്പര്‍ ചലഞ്ചു കപ്പ് ഫൈനല്‍ നാളെ

ജിദ്ദ: ജെ എസ് സി അന്താരാഷ്ട്ര ഫുട്ബാള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് കപ്പിനായുള്ള ഫൈനല്‍ മത്സരങ്ങള്‍ നാളെ(10 ഡിസംബര്‍ 2021) വൈകുന്നേരം 6 .30 നു ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലുള്ള അല്‍ ഹിലാല്‍ ഷാം സ്‌റ്റേഡിയത്തില്‍ നടക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആദ്യ മത്സരത്തില്‍ സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തിനായി ഷീറാ ലാറ്റിന്‍ എഫ് സി ഫ്രൈഡേ ക്ലബ്ബിനെ നേരിടും. തുടര്‍ന്ന്  ജിദ്ദയിലെ പ്രമുഖ വടംവലി ടീമുകളായ ഒയാസിസ് ബാനിമാലിക്, യുണൈറ്റഡ് ജിദ്ദയെ എതിരിടുന്ന ആവേശോജ്വലമായ വടംവലി പ്രദര്‍ശന മത്സരം നടക്കും.

രാത്രി 8.30 നു ആദ്യ ഫൈനല്‍ മത്സരത്തില്‍ ജെ എസ് സി സൂപ്പര്‍ സീനിയര്‍ ചാലഞ്ചു കപ്പിനായി  നാല്‍പതു വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ജെ എസ് സി സീനിയര്‍സ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുമായി ഏറ്റുമുട്ടും.

രണ്ടാം ഫൈനലില്‍ ഹീറോസ് എഫ് സി യെ തറപറ്റിച്ചു ഫൈനലില്‍ എത്തിയ ഖാലിദ് ബിന്‍ വലീദ് എഫ് സി ഡിസെര്‍ട്ട് എഫ് സി യെ പൊരുതി തോല്‍പ്പിച്ച അല്‍ റായി വാട്ടര്‍ എഫ് സി യെ നേരിടും. .

ഫൈനല്‍ മത്സരത്തോടനുബന്ധിച്ചു രുചികരമായ തലശ്ശേരി വിഭവങ്ങളുമായി തട്ടുകടയടക്കം വൈവിധ്യമാര്‍ന്ന ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. വിവിധ രാജ്യക്കാരായ ജിദ്ദയിലെ കായിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബ്ധിക്കും.