സൗദിക്കു പുറമെ യുഎഇ യിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

അബുദാബി: സൗദി അറേബ്യക്കു പുറമെ യു.എ.ഇയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ വനിതയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. ഒരു അറബ് രാജ്യം വഴിയായിരുന്നു ഇവര്‍ യു.എ.ഇയിലെത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ യുവതിയെയും യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവതിയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.
ഒമിക്രോണ്‍ കണ്ടെത്തിയ രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയിലല്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒമിക്‌റോണിന്റെ വ്യാപനത്തിനെതിരായ മുന്‍കരുതല്‍ നടപടിയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം ഗാള്‍ഫ് രാജ്യങ്ങള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.






