പള്ളികള്‍ തകര്‍ക്കുമെന്ന മുദ്രാവാക്യവുമായി തലശ്ശേരിയില്‍ യുവമോര്‍ച്ച റാലി

തലശ്ശേരി: മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി തലശ്ശേരിയില്‍ യുവമോര്‍ച്ച റാലി നടത്തി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായുള്ള റാലിക്കിടെയാണ് ഇത്തരം മുദാവാക്യം വിളി. തലശ്ശേരി പഴയ ബസ്റ്റാന്‍ഡ് പരിസരത്താണ് റാലി നടന്നത് .യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് ഇത്തരം മുദ്രാവാക്യം ഉയര്‍ന്നത്.

”അഞ്ചു നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്” എന്നീ മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.

ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ ഉണ്ടായിരുന്നു. ബിജെപി സംന്മാന ജനറല്‍ സെക്രട്ടറി കെ. ര്‍ജ്ഞിത്ത്, കെപി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് വിദ്വേഷം വമിപ്പിക്കുന്ന മുദ്രാവാക്യം ഉയര്‍ത്തിയത്.