വിദേശ ഫണ്ട് തട്ടിപ്പിൽ സാഹിത്യകാരൻ സക്കറിയ ഉൾപ്പെടെയുള്ളവർക്കെതിരെ സി ബി ഐ കുറ്റപത്രം

സന്നദ്ധ സംഘടനകൾ വഴി ഹോളണ്ടിൽ നിന്നും എത്തിച്ച പണം വകമാറ്റിയെന്നാണ് സിബിഐ യുടെ കുറ്റപത്രത്തിൽ ഉള്ളത്.
തിരുവനന്തപുരം: വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന കേസിൽ സാഹിത്യകാരൻ സക്കറിയ ഉൾപ്പെടെ നാലു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സി ബി ഐ.തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നൽകിയത്.ഗുഡ് സമരിത്തൻ പ്രോജക്ട്, കാത്തലിക്ക് റിഫോർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി എന്നീ സംഘടനകൾ വഴി എത്തിയ പണമാണ് വകമാറ്റിയത്.സന്നദ്ധ സംഘടന ഡയറക്ടർമാരായ കെപി ഫിലിപ്പ്, എബ്രഹാം തോമസ്, ജോജോ ചാണ്ടി, പോൾ സക്കറിയ എന്നിവരാണ് പ്രതികൾ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






