മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: മലപ്പുറം ജില്ലയിലെ  അമരമ്പലം അത്താണിക്കല്‍ സ്വദേശി നെല്ലിപ്പറമ്പന്‍ പൂഴിക്കുത്ത് സുരേഷ് ബാബു (50) സൗദിയിലെ റിയാദില്‍ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. റിയാദ് അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍വെച്ചാണ് നിര്യാതനായത്.

മാതാവ്: നാരായണി. ഭാര്യ: ബബിത. മക്കള്‍: അവന്തിക, അവിനാശ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കമ്പനി അധികൃതരോടൊപ്പം റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക