പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ നടന്ന ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് പരിശോധിക്കാം.ഹയർസെക്കണ്ടറി വകുപ്പിന്റ വെബ് സൈറ്റ് വഴി ഫലം അറിയാം. പരീക്ഷ കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്. നാലു ലക്ഷത്തിലധികം പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്.
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വിവരം പുറത്ത് വിട്ടത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്.
സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്തിയത്. ഓഫ് ലൈനായാണ് പരീക്ഷ സംഘടിപ്പിച്ചത്. കൊവിഡിൻ്റെ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിയത്.പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ സര്‍ക്കാരിന് പരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുകയായിരുന്നു.
താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ പരീക്ഷഫലം ലഭിക്കുന്നതാണ്.
1 www.keralresults.nic.in
2 www.dhsekerala.gov.in
3 www.prd.kerala.gov.in
4 www.results.kite.kerala.gov.in
5 www.kerala.gov.in
പുനർമൂല്യനിർണയം, ഉത്തരക്കടലാസിൻ്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2 നകം വിദ്യാർഥികൾ അപേക്ഷിക്കണം. പ്രിൻസിപ്പൽമാർ ഡിസംബർ 3 നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.
വാര്‍ത്തകള്‍തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






