സർക്കാർ ഇടപെടലിൽ തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി കേരളത്തിലെത്തിച്ചു

ഒരാഴ്ചക്കുള്ളിൽ വിലവർധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി.ആദ്യ ലോഡ് പച്ചക്കറികൾ കേരളത്തിൽ എത്തി. ഹോർട്ടികോർപ്പ്, വിഎഫ് പിസി എന്നിവ വഴി അയൽ സംസ്ഥാനങ്ങളിലെ കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്.

തിരുവനന്തപുരം:അടുക്കളയിൽ മലയാളികളെ മുട്ടുകുത്തിക്കുന്ന പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍.ഹോർട്ടികോർപ്പ്, വിഎഫ് പിസി എന്നിവ വഴി അയൽ സംസ്ഥാനങ്ങളിലെ കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് എത്തിച്ചു.ഒരാഴ്ചക്കുള്ളിൽ വിലവർധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു.ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്ന് 20 ടൺ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയിൽ എത്തിച്ചു. ഇത് ഹോർട്ടികോർപ്പ് വഴി തെക്കൻ ജില്ലകളിൽ വിതരണം ചെയ്യും.

ഗുണമേന്മ ഉറപ്പ് വരുത്തിയാണ് പച്ചക്കറികൾ സമാഹരിക്കുന്നത്. ഹോർട്ടി കോർപ്പ്, വിഎഫ് പിസി എന്നിവ വഴി കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഹോർട്ടി കോർപ്പ്, വിഎഫ് പിസിയും പച്ചക്കറി സംഭരിച്ച് വിപണിയിലിറക്കും. ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ടാണ് ഇതിന് വേണ്ടിയുള്ള നടപടികളെടുക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക