സ്ത്രീ സുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമായി കേരളം മാറി: മുല്ലപ്പള്ളി

തലശ്ശേരി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
സ്ത്രീ സുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. സ്ക്കൂളുകളിൽപ്പോലും ലൈംഗിക പീഢനങ്ങൾ, സ്ത്രീധനത്തെച്ചൊല്ലിയുള്ള ദാരുണ മരണങ്ങൾ, ജോലിയിടങ്ങളിലെ സുരക്ഷിതമില്ലായ്മ തുടങ്ങിയവയെല്ലാം നിത്യ സംഭവങ്ങളായിരിക്കുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പൊതു സ്ഥലങ്ങളിൽ മാത്രമല്ല, പോലീസ് സ്റ്റേഷനുകളിൽപ്പോലും സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കുന്നില്ല.
നിയമം കയ്യിലെടുക്കുന്ന നിയമപാലകരും നിഷ്ക്രിയമായിരിക്കുന്ന ഭരണകൂടവും നാട്ടിന്ന് ബാദ്ധ്യതയാണ്.
സ്ത്രീ സുരക്ഷ, സാമൂഹ്യ സുരക്ഷ എന്ന സത്യം തിരിച്ചറിയണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.






