പുഴയിൽ മണ്ണിട്ട് നികത്തി റോഡ് നിർമ്മിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസ്സിൽ ബാലത്തിൽ ഭാഗത്ത് വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ പാലം നിർമ്മിച്ച് റോഡ് നിർമ്മാണം നടത്തണമെന്ന നിർദേശം ലംഘിച്ച്, അശാസ്ത്രീയമായ രീതിയൽ പുഴയിൽ മണ്ണിട്ട് നികത്തി റോഡ് നിർമ്മിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ബാലത്തിൽ പാലത്തിന് സമീപം ധർണ നടത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തലശ്ശേരി-മാഹി ബൈപാസിലെ 940 മീറ്റർ നീളം വരുന്ന ഏറ്റവും വലിയ പാലമാണ് ബാലത്തിൽ പാലം. പാലം കടന്നു പോകുന്ന പല സ്ഥലങ്ങളിലും മണ്ണിട്ട് നികത്തിയത് കാരണം വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ഹഡാക്ക് പദ്ധതിയിൽ മത്സ്യകൃഷി ചെയ്യുന്ന 5 യൂനിറ്റിലെ കുടുംബങ്ങൾ ഇത് കാരണം ദുരിതത്തിലാണ്. ഓരോ യൂനിറ്റിനും 20 ലക്ഷം രൂപ വീതം നഷ്ടം ഉണ്ടായിട്ടുണ്ട്.
കെ പി സി സി മെമ്പർ സജീവ് മാറോളി ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ഇ.പവിത്ര രാജ് അദ്ധ്യക്ഷത വഹിച്ചു. എം.പി.അരവിന്ദാക്ഷൻ, അഡ്വ: സി.ടി.സജിത്, എം.പി.അസ്സൈനാർ ,മണ്ണയാട് ബാലകൃഷ്ണൻ, ഉച്ചുമ്മൽ ശശി, കെ.ജയരാജൻ, പി.വി.രാധാകൃഷ്ണൻ ,എം.വി.സതീശൻ, , എം.പി. സുധീർ ബാബു സംസാരിച്ചു.
എൻ. മോഹനൻ, പി.കെ.സോന, കെ.പി.രാഗിണി, കെ.മോഹനൻ, ഒ.വി.വിജയൻ നമ്പ്യാർ, പി.ഒ.മുഹമ്മദ് റാഫി ഹാജി, അനസ് ചാലിൽ, ഡോൾഫിറോഡ് റിക്സ്, പി.കെ.പ്രശാന്തൻ നേതൃത്വം നൽകി. വി.എം.ഹരിദാസൻ സ്വാഗതവും, വി.യു. അബ്ദുൾ നാഫി നന്ദിയും പറഞ്ഞു.






