വഖഫ് ബോർഡ് നിയമനം: കെ എൻ എം പ്രതിഷേധ കൂട്ടായ്മ 27ന്

തലശ്ശേരി: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്ന സർക്കാർ തീരുമാനത്തിനെതിരെ കെ എൻ എം മർക്കസുദ്ദഅവാ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
നവംബർ 27 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ വഖഫ് ബോർഡ് അംഗം അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. കെ എൻ എം മർക്കസുദ്ദഅവാ
ജില്ലാ സെക്രട്ടറി സി സി ശക്കീർ ഫാറൂഖി, സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കരിയാട്, പ്രൊഫ. എ പി സുബൈർ, റാഷിദ് കടവത്തൂർ, റാഷിദ് അംബാലി എന്നിവർ പങ്കെടുക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക





