ജീവനക്കാരെ ആവശ്യമുണ്ട്

തലശ്ശേരി: ദേശീയ ആരോഗ്യ ദൗത്യം(നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രൊജക്ട്) പ്രോജെക്ടില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന, കോവിഡ് ലാബിലേക്കായി റിസര്‍ച്ച് ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി, ഡിസംബര്‍ 1 ന് രാവിലെ 10.00 ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കു 0490 2399207 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






