താക്കോൽദാനം നടത്തി

ജിദ്ദ : പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട കല്ലേലി മുളന്തറ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന തുളസി എന്ന വിധവയ്ക്ക് ജിദ്ദയിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്‌മയായ “പത്തനംതിട്ട ജില്ലാ സംഗമംജിദ്ദ” (പി.ജെ.എസ്സ് ) നേതൃത്വത്തിൽ  പത്തനംതിട്ട മാർത്തോമ്മാ ഹൈസ്കൂൾ 1989-90 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽ ദാനം നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി സോമരാജൻ നിർവഹിച്ചു. ഇടിഞ്ഞു വീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന തുളസിയ്ക്ക് മറ്റാരുടെയും സഹായ മില്ലാത്ത സാഹചര്യത്തിൽ സ്വന്തം നാട്ടുകാരനും പിജെസ്  വെൽഫെയർ കമ്മറ്റി അംഗവുമായ മാത്യു തോമസിനെ സമീപിക്കുകയും തുടർന്ന് പിജെസ് ആ ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

 മാത്യു തോമസ്  , സന്തോഷ് കടമ്മനിട്ട എന്നിവരുടെ മേൽ നോട്ടത്തോടൊപ്പം ,  ഭാരവാഹികളായ പ്രസിഡൻറ്  ജയൻ നായർപ്രക്കാനം, അലി തേക്കുതോട്, ജോസഫ് വറുഗീസ് വടശേരിക്കര , അയൂബ്ഖാൻ പന്തളം, സന്തോഷ് കെ ജോൺ,മനോജ്മാത്യുഅടൂർ തുടങ്ങിയവർ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.

പത്തനംതിട്ട ജില്ലാസംഗമംജിദ്ദ നിർമ്മിച്ചു നല്കിയ ഭവനത്തിന്റെ താക്കോൽദാനം നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി സോമരാജൻ നിർവഹിക്കുന്നു.