മോഡലുകളുടെ മരണം:ഹാർഡ് ഡിസ്‌ക് കിട്ടിയത് മൽസ്യത്തൊഴിലാളികൾക്ക്; തിരിച്ചറിയാതെ തിരികെ കായലിലേക്ക്

കൊച്ചി: ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെയുള്ളവർ മരിച്ച സംഭവത്തിലെ നിർണായക തെളിവായ ഹാർഡ് ഡിസ്‌ക് മൽസ്യ തൊഴിലാളികൾക്കു കിട്ടിയതായും അവരത് തിരികെ കായലിലേക്ക് തന്നെ വലിച്ചെറിഞ്ഞതായും മൽസ്യത്തൊഴിലാളികൾ അറിയിച്ചു.ഇന്നലെയായിരുന്നു ഹാര്‍ഡ് ഡിസ്കെന്ന് സംശയിക്കുന്ന വസ്തു മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്.പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്കിന്‍റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഇത്തരത്തിലൊരു വസ്തു തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.ഹാർഡ് ഡിസ്ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.ഈ മേഖലയിൽ കോസ്റ്റ് ഗാര്‍ഡിന്‍റെ തെരച്ചിൽ തുടരുകയാണ്.ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍, ആവശ്യമെങ്കില്‍ നാവിക സേനയുടെ സേവനം തേടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹാർഡ് ഡിസ്‌ക് അധികം ദൂരേക്ക് ഒഴുകി പോകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് കോസ്റ്റ് ഗാർഡ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൊല്ലപ്പെട്ട മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്ജന ഷാജൻ എന്നിവർ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്തദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്കായലിലെറിഞ്ഞെന്നായിരുന്നു ഹോട്ടൽ ജീവനക്കാരുടെ മൊഴി. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദേശപ്രകാരമാണ് ഇതുചെയ്തതെന്നും ജീവനക്കാർ മൊഴി നൽകിയിരുന്നു. അതേസമയം കേസില്‍, ഹോട്ടലുടമ റോയ് വയലാറ്റിനും ജീവനക്കാർക്കുമെതിരെ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമേ നിലവിലെ റിപോർട്ട് പ്രകാരം ചുമത്താനാകുവെന്നും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. അതിനിടെ ഹാർഡ് ഡിസ്‌ക് ഉപേക്ഷിക്കാനുപയോഗിച്ച ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






