ആവശ്യമുണ്ട്

തലശ്ശേരി: ദേശീയ ആരോഗ്യ ദൗത്യം ( നാഷണൽ ഹെൽത്ത് മിഷൻ പ്രൊജക്ട് )
പ്രോജെക്ടിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന, കോവിഡ് ലാബിലേക്കായി റിസർച്ച് ഓഫീസർ, ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.

നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി, ഡിസംബർ 1 ന് രാവിലെ 10.00 ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കു 0490 2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യണ്ടതാണ്.