കണ്ണൂര്‍ വിമാനത്താവളത്തില്‍ മോക്ഡ്രില്‍ നടത്തി

കണ്ണൂര്‍: അടിയന്തിര സാഹചരങ്ങളില്‍ വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം എ8ിനെയായിരിക്കണമെന്ന എന്നത് വിലയിരുത്താനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ മോക്ഡ്രാണ്‍ സംഘടിപ്പിച്ചു. വിമാനം തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കുന്നതടക്കമുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനെ കുറിച്ചായിരുന്നു മോക്ഡ്രാണ്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കാലത്ത് പത്തരയോടെ ആരംഭിച്ച മോക്ഡ്രില്‍ ഒരു മണിക്കൂര്‍ നേരം നീണ്ടുനിന്നു. യാത്രാ ബസിനെ ഗോ എയര്‍ വിമാനമെന്ന് സങ്കല്‍പ്പിച്ചായിരുന്നു ഡ്രില്‍. എഐഎഎസ്എല്‍ ജീവനക്കാര്‍ വിമാനയാത്രക്കാരായി മോക്ഡ്രാണില്‍ പങ്കെടുത്തു. എടിസി ഓഫീസര്‍മാര്‍ വൈമാനികരും സിഐഎസ്എഫ് ഭടന്മാര്‍ വേഷം മാറി ‘ഭീകരരു”മായും പങ്കെടുത്തു.

ബന്ദികളായവരുടെ ബന്ധുക്കള്‍: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാര്‍, എഐഎസ്എല്‍ ജീവനക്കാര്‍: മാധ്യമ പ്രവര്‍ത്തകര്‍, എയറോഡ്രോം കമ്മറ്റി, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ പൊലീസ് മേധാവി, കിയാല്‍ സിഇഒ, ഐ.ബി, കസ്റ്റംസ്, ഏഴിമല നാവിക സേനാ വിഭാഗം, എമിഗ്രേഷന്‍ വിഭാഗം തുടങ്ങിയവരെല്ലാം ഭാഗമായി.

അടിയന്തിരഘട്ടത്തില്‍ കൈക്കൊള്ളേണ്ട രീതികളുസരിച്ച് ഇവര്‍ നിര്‍വ്വഹിച്ചു. അവസാനം മോക്ഡ്രില്‍ സംബന്ധിച്ച വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി.

സുഭാഷ് മുരിക്കഞ്ചേരി(കിയാല്‍ സിഇഒ), ഐ.ബി. ഡിസിഐഒ ആര്‍ കെ ശൈലേന്ദ്ര, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഡാനിയല്‍ ധനരാജ്, ജോയിന്റ് ജനറല്‍ മാനേജര്‍ ജി പ്രദീപ് കുമാര്‍, തലശ്ശേരി തഹസില്‍ദാര്‍ കെ. ഷീബ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.