കേന്ദ്ര മന്ത്രിയുടെ ഉറപ്പിനു പുല്ലുവില, റോഡ് നിര്‍മ്മിക്കാനുള്ള കരാര്‍ കമ്പനിക്കാരുടെ ശ്രമം കോണ്‍ഗ്രസ് തടഞ്ഞു.

തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസില്‍ ബാലത്തില്‍ ഉച്ചുമ്മല്‍ പ്രദേശത്ത് വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ പാലം നിര്‍മ്മിക്കണമെന്ന കെ.മുരളീധരന്‍ എം.പി.യുടെ നിവേദനത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ ഉറപ്പ് ലംഘിച്ച് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിക്കാനുള്ള കരാര്‍ കമ്പനിയുടെ ശ്രമം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം.പി.അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞു. ചര്‍ച്ചയില്‍ കമ്പനി അധികൃതര്‍ പണി നിര്‍ത്തിവെച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക
പ്രതിഷേധ പരിപാടിയില്‍ കെ.ഇ.പവിത്ര രാജ്, ഉച്ചുമ്മല്‍ ശശി, എം.പി.അസൈനാര്‍, കൗണ്‍സിലര്‍മാരായ പി.കെ.സോന, എന്‍.മോഹനന്‍, മുന്‍ കൗണ്‍സിലര്‍ കെ.പി. രാഗിണി, എം.പി. സുധീര്‍ ബാബു, എം.വി.ജിജേഷ്, മഹേഷ് വടക്കുമ്പാട്, മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.