നീതി സ്‌റ്റോറില്‍ പട്ടാപകല്‍ മൊബൈല്‍ മോഷണം, മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി. സി. ടി. വി യില്‍

തലശ്ശേരി: മാടപ്പീടിക നീതി സ്‌റ്റോറില്‍ പട്ടാപ്പകല്‍ മോഷണം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി യില്‍ പതിഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം. പള്‍സര്‍ ബൈക്കിലെത്തിയ മോഷ്ടാവ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ പതിനയ്യായിരത്തോളം രൂപ വിലവരുന്ന റെഡ്മി മൊബൈല്‍ ഫോണാണ് മോഷ്ടിച്ച് രക്ഷപ്പെട്ടത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏകദേശം നാല്‍പത് വയസ് പ്രായം വരുന്ന ആളാണ് മോഷണം നടത്തിയത്. സ്‌റ്റോറില്‍ എത്തിയ മറ്റൊരാള്‍ക്ക് ജീവനക്കാരി സാധനങ്ങള്‍ പായ്ക്കുചെയ്തു നല്‍കുന്നതിനിടെയാണ് മോഷണം നടന്നത്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തില്‍ എത്തിയ പോലീസ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നുണ്ട്.






