തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കോളേജില്‍ ഗസ്റ്റ് ലെക്ച്ചറര്‍ തസ്തികയില്‍ താത്കാലിക വ്യവസ്ഥയില്‍ ഒഴിവ്

തലശ്ശേരി: കേരള ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കോളേജില്‍ നടത്തുന്ന ബി.എസ്.സി (മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി) കോഴ്‌സിലേക്ക് ഫിസിക്‌സ്, കംപ്യുട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലെക്ച്ചറര്‍  തസ്തികയില്‍ താത്കാലിക വ്യവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ (ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം) ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി, ഈമാസം 30ന്  രാവിലെ 09.30ന്   തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റെില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  0490 2399249 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക