നിയമസഭാ കയ്യാങ്കളി കേസ്; ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ

കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹര്‍ജി. വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.കേസിൽ തങ്ങൾ നിരപരാധികളാണെന്ന് ഹരജിയിൽ പ്രതികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കേസിന്‍റെ വിചാരണ താൽകാലികമായി നിർത്തിവെക്കാൻ ഉത്തരവിടണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ. മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കേസില്‍ ഹൈക്കോടതി സര്‍ക്കാരിൻ്റെ നിലപാട് തേടി.വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധം മാത്രമാണെന്നും തങ്ങൾക്കെതിരെ കുറ്റപത്രത്തിൽ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നുമാണ് ഹർജിയിലെ വാദം.
മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിൽ മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെയുള്ള ആറ് എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികൾ. പ്രതികള്‍ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സിജെഎം കോടതി ഇന്ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികൾ റിവ്യൂ ഹർജി നൽകിയത്.
വിചാരണക്കോടതി ഇന്നു പരിഗണിക്കാനിരുന്ന കേസ് ഡിസംബർ 22ലേക്കു മാറ്റി. കേസ് പരിഗണിക്കുന്ന ചീഫ് ജ്യുഡീഷ്യ.ൽ മജിസ്‌ട്രേറ്റ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെയാണ് തള്ളിയത്. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിൻ്റെ ആവശ്യം തള്ളിയത്. ഇതിൻ്റെ അപ്പീല്‍ തള്ളിയ സുപ്രീകോടതി വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി.മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച് 2,20,093 രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടിജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്ത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവർക്കെതിരായ കേസ്.നിയമസഭയ്ക്ക് അകത്തു നടന്ന സംഭവമായതിനാൽ നിയമ പരിധിയിൽ വരില്ലെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. എല്ലാവരെയും കുറ്റവിമുക്തരാക്കണം എന്നാണ് പ്രതികളുടെ ആവശ്യം.
പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍, മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിൻ്റെ ഉത്തരവ്.






