അഭിനന്ദൻ വർദ്ധമാന് വീരചക്ര;സൈപ്പർ പ്രകാശ് ജാദവിന് കീർത്തിചക്ര

ന്യൂഡൽഹി:രാജ്യത്തെ സൈനിക ബഹുമതികൾ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.യുദ്ധമുഖത്തെ മൂന്നാമത്തെ ബഹുമതിയായ വീരചക്ര ബഹുമതി അഭിനന്ദൻ വർദ്ധമാൻ ഏറ്റ് വാങ്ങി. സൈനികർക്ക് നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ് വീരചക്ര. പരംവീര ചക്ര, മഹാവീര ചക്ര എന്നിവയാണ് ഉയർന്ന മറ്റു രണ്ടു ബഹുമതികൾ.സൈപ്പർ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര നൽകി ആദരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ 2019 ലെ സൈനിക ബഹുമതികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.2019 ഫെബ്രുവരി 27ന് പാകിസ്താന്റെ യുദ്ധ വിമാനമായ എഫ് 16 വ്യോമാക്രമണത്തിലൂടെ അഭിനന്ദൻ തകർത്തിരുന്നു.യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദൻ പാകിസ്താന്റെ പിടിയിലായിരുന്നു.മിഗ് 21 വിമാനത്തിലായിരുന്നു അഭിനന്ദൻ പാക് സേനയെ പ്രതിരോധിച്ചത്. വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടുകയായിരുന്നു. പാക് അധീന കശ്മീരിൽ ചെന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു.പിന്നിട് ഇന്ത്യകൈകൊണ്ട നിലപാടിനെ തുടർന്ന് ഇന്ത്യയ്ക്ക് കൈമാറുകയുമായിരുന്നു.






