നരിക്കുനിയിൽ ഭക്ഷ്യ വിഷബാധയേറ്റ് 2 വയസ്സുകാരൻ്റെ മരണം; കിണർ വെള്ളത്തിൽ കോളറ ബാക്‌ടീരിയ സാന്നിദ്ധ്യം

സമീപ പ്രദേശത്തെ മൂന്ന് കിണറുകളിലെ വെള്ളത്തിലാണ് കോളറ ബാക്ടീരിയ കണ്ടെത്തി
ഒരാഴ്ച മുമ്പായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ യമീന്‍ മരിച്ചത്. ഭക്ഷണം കഴിച്ച യമീന്‍ അടക്കം 11 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
നാലിടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ രണ്ട് വയസ്സുകാരൻ്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കിണറുകളിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തി.മൂന്ന് കിണറുകളിലെ വെള്ളത്തിലാണ് കോളറ ബാക്ടീരിയ കണ്ടെത്തിയത്.വധുവിൻ്റെയും വരൻ്റെയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ മരണപ്പെട്ട മുഹമ്മദ് യാമിന് കോളറ ലക്ഷണം ഇല്ലായിരുന്നു.സംഭവത്തില്‍ ആരോഗ്യവകുപ്പ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു.രണ്ടാഴ്ച്ച മുമ്പായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റ് മുഹമ്മദ് യാമിന്‍ മരിച്ചത്.ഭക്ഷണം കഴിച്ച യമീന്‍ അടക്കം 11 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വിവാഹ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരുന്നു വിഷബാധയേറ്റത്.കാക്കൂര്‍ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിവാഹത്തിനായുള്ള ഭക്ഷണം എത്തിച്ചിരുന്നത്.ഭക്ഷ്യസുരക്ഷ വിഭാഗം അന്നുതന്നെ കട അടപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് വിവാഹ വീടുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസുകളില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലാണ് കോളറയുടെ സാന്നിധ്യം.






