മന്ത്രവാദികളുടെ തട്ടിപ്പുകൾ സമൂഹം തിരിച്ചറിയണം: കെ എൻ എം മർക്കസുദ്ദഅവ

തലശ്ശേരി: ആത്മീയ വാണിഭക്കാരുടെയും മന്ത്രവാദികളുടെയും തട്ടിപ്പുകളും വെട്ടിപ്പുകളും സമൂഹത്തിൻ്റെ സ്വസ്ഥതക്കും ജീവനും സ്വത്തിനും ഭീഷണിയായികൊണ്ടിരിക്കുന്ന ആനുകാലിക സാഹചര്യത്തിൽ മന്ത്രവാദത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് കെ എ എം മർക്കസുദ്ദഅവാ തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സമൂഹത്തെ ഇത്തരം തട്ടിപ്പുകാരിൽ നിന്നും മോചിപ്പിച്ചെടുക്കാൻ ശക്തമായ ബോധവത്കരണങ്ങളും പ്രചരണ പരിപാടികളും അത്യാവശ്യമാണ്. ഇത്തരം വിഷയങ്ങളിൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന യഥാർത്ഥ നിലപാടുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. മത പണ്ഡിതരിലും പുരോഹിതരിലുമുള്ള ചൂഷകരെ സമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. പണ്ഡിതൻമാരിലും പുരോഹിതരിലുംപെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും ദൈവ മാർഗത്തിൽ നിന്ന് വിശ്വാസികളെ തടയുകയും ചെയ്യുന്നതിനെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മന്ത്രവാദം മതത്തിനെതിര് മാനവികതക്കെതിര് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസ്സുദ്ദഅവ തലശ്ശേരി മണ്ഡലം കമ്മിറ്റി തലശ്ശേരി ടൗണിൽ നടത്തിയ പൊതുയോഗം കെ എൻ എം മർക്കസ്സുദ്ദഅവ ജില്ലാ പ്രസിഡണ്ട് സി. എ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ എൻ എം മർക്കസുദ്ദഅവാ സംസ്ഥാന സെക്രട്ടറി പ്രൊഫ. ഇസ്മായിൽ കരിയാട് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് അഷഫ് മമ്പറം അദ്ധ്യക്ഷത വഹിച്ചു. നാസർ ധർമ്മടം, ശരീഫ് മൗലവി എന്നിവർ പ്രസംഗിച്ചു.





