വര്‍ഗീയതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പന്ന്യന്നൂര്‍ മണ്ഡലം കമ്മിറ്റി പതയാത്ര സംഘടിപ്പിച്ചു

തലശ്ശേരി / പന്ന്യന്നൂര്‍: തീവ്രവാദം വിസ്മയമല്ല, ലഹരിക്കു മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല, യുനൈറ്റഡ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി വര്‍ഗീയതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പന്ന്യന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുഭീഷ് പന്ന്യന്നൂര്‍ന്റെ നേതൃത്വത്തില്‍ പതയാത്ര സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വിസി പ്രസാദ് ജാഥ ലീഡര്‍ സുഭീഷ് പന്ന്യന്നൂരിന് പതാക കൈമാറി നിര്‍വഹിച്ചു. സമാപന യോഗം മാക്കുനിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി കമല്‍ജിത്ത് ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്രേമനാഥന്‍ മാസ്റ്റര്‍, ചിന്‍മയ് മാസ്റ്റര്‍, അക്ഷയ് ചൊക്ലി, അഭിജിത്ത് മോഹനന്‍, ഷിമിത്ത് സി.പി, ദിനേശന്‍ പചോള്‍, ജാഥ ലീഡര്‍ സുഭീഷ് പന്ന്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു.