സൗജന്യ റേഷൻ കിറ്റ് വിതരണം നിർത്തിയെന്ന് പറഞ്ഞിട്ടില്ലെന്നു ജി ആർ അനിൽ;സാഹചര്യം വന്നാൽ വിതരണം തുടരും

കോഴിക്കോട്: റേഷൻ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലായെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.താൻ അങ്ങനെ പറഞ്ഞില്ലായെന്നാണ് ഇപ്പോൾ ഭക്ഷ്യ മന്ത്രി പറയുന്നത്.ദുരിത കാലങ്ങളിൽ ഇനിയും കിറ്റുകൾ നൽകും. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നൽകിയത്. ഇപ്പോൾ സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുത്ത റേഷൻ കടകളിൽ മറ്റു ഭക്ഷ്യ വസ്തുക്കളും നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.കൊവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ ഭക്ഷ്യകിറ്റ് ഒഴിവാക്കിയത്.നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല.
പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചത് സർക്കാർ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.റേഷൻകട വഴിയുള്ള കിറ്റ് മഹാമാരിക്കാലത്ത് കേരളത്തിലെ പാവപ്പെട്ടവർക്ക് വലിയ ആശ്വാസമായിരുന്നു. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇടയ്ക്ക് രണ്ട് മാസം വിതരണത്തിൽ പ്രശ്നമുണ്ടായെങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ കിറ്റ് നൽകിയിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






