അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു;തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഭീഷണിയില്ലെന്നാണ് വിലയിരുത്തല്‍.ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ മഴ ദുർബലമാകും.എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവമാണ് സംസ്ഥാനത്തെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നല്‍കുന്നത്. നിലവില്‍ സംസ്ഥാനത്ത് യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






