പോലീസിനെ “പിടിച്ച” കിട്ടു; പുതിയ ആനിമേഷൻ സീരീസുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള പോലീസിൻ്റെ പ്രവർത്തനങ്ങളേയും വിവിധ സംവിധാനങ്ങളെയും കുറിച്ച് പൊതുജനങ്ങളിൽ അവബോധമുള്ളവരാക്കാൻ കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ തയ്യറാക്കുന്ന വെബ് സീരീസ്, പോലീസിനെ “പിടിച്ച” കിട്ടു ഉടൻ വരുന്നു.പൊലീസ് ഉദ്യോ​ഗസ്ഥരാണ് ആനിമേഷൻ സീരീസിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.ആനിമേഷൻ ക്യാരക്ടർ കിട്ടുവാണ് സീരീസിലെ പ്രധാന കഥാപാത്രം.

എഡിജിപി മനോജ് എബ്ര​ഹാമാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. സോഷ്യൽ മീഡിയ സീനിയർ സെല്ലിലെ സീനിയർ ബിമൽ വിജയ് ആണ് സീരീസിന്റെ സംവിധായകൻ. ഇദ്ദേഹം തന്നെയാണ് ആനിമേഷൻ കഥാപാത്രമായ കിട്ടുവിനും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ ആനിമേഷൻ രൂപം ആദ്യമായി അവതരിപ്പിച്ചതും ഇദ്ദേഹമാണ്.സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് പി എസ് ആണ് അവതാരകനായി എത്തുന്നത്. രഞ്ജിത് കുമാർ (ക്യാമറ), സന്തോഷ് സരസ്വതി (അസ്സോസിയേറ്റ് ഡയറക്ടർ), . കമലനാഥ്‌ കെ. ആർ (തിരക്കഥ), അരുൺ ബി ടി (ടെക്നിക്കൽ ഹെഡ്), അഖിൽ (കോ- ഓർഡിനേഷൻ), ജിബിൻ ഗോപിനാഥ് (സാങ്കേതിക സഹായം ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വ്യാജ വാർത്തകൾ, സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പൊലീസിനെതിരെയുള്ള പ്രചരണങ്ങൾക്കുള്ള മറുപടിയും വിവിധ എപ്പിസോഡുകളിലായി പോലീസിനെ “പിടിച്ച” കിട്ടുവിൽ അവതരിപ്പിക്കും.സീരിസിൻ്റെ പ്രൊമോ വീഡിയോ ഇന്ന് വൈകിട്ട് ആറുമണിക്ക് കേരളാ പൊലീസിൻ്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ റിലീസ് ചെയ്യും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക