മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ ഫാക്ടറി സൗദി നഗരമായ തബൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു

♠ അസ്മ ജംഷീദ്
തബൂക്ക്: സൗദിയിലെ വ്യാവസായിക നഗരമായ തബൂക്കില്‍ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തമാരംഭിച്ചു.
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഫാക്ടറിയാണ് തബൂക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 700 മില്യണ്‍ സൗദി റിയാല്‍ നിക്ഷേപത്തോടെയാണ് ഫാക്ടറിയുടെ പ്രവര്‍ത്തം. 1.2 ജിഗാവാട്ട് ശേഷിയുള്ള പ്‌ളാന്റിന്റെ ആകെ വിസ്തീര്‍ണ്ണം 27,000 ചതുരശ്ര മീറ്ററില്‍ കൂടുതലാണ്.
സൗരോര്‍ജജമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരണവുമാണ് പ്‌ളാന്റ് ലക്ഷ്യമിടുന്നതെന്ന് പ്‌ളാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഒസാമ അല്‍ സാമില്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള പുനരുല്‍പ്പാദിപ്പിക്കാവുന്നതും സുസ്ഥിരവുമായ ഊര്‍ജജവുമായി ബ്ധപ്പെട്ട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായും വ്യാവസായിക നിക്ഷേപകര്‍ പ്രതിനിധീകരിക്കുന്ന സ്വകാര്യ മേഖലയുമായും സംയോജനം സാധ്യമാക്കാനും ശ്രമിച്ചുവരികയാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തബൂക്ക് നഗരത്തില്‍ ഇത്തരം ഫാക്ടറികളുടെ സാന്നിധ്യത്തിന് തന്ത്രപരമായ ഒരു മാനമുണ്ടെന്ന് അല്‍-സമില്‍ അഭിപ്രായപ്പെട്ടു. നിയോം, ചെങ്കടല്‍ തുടങ്ങിയ പ്രധാന ഗിഗാ പ്രോജക്റ്റുകളുടെ സാമീപ്യം കാരണം പ്രത്യേകിച്ചും. ഈ ഫാക്ടറികളില്‍ ലഭ്യമായ വിവിധ മേഖലകളില്‍ ജോലികളില്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ള സ്വദേശി മനുഷ്യശക്തിയുടെ സാധ്യതയുണ്ടെന്നതും അല്‍-സമില്‍ എടുത്തുപറഞ്ഞു.
ഈ മേഖലയില്‍ ഏറ്റവും പുതിയതും അന്തര്‍ദേശീയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഉല്‍പ്പാദന സംവിധാനങ്ങളുള്ള രാജ്യത്തെ ഓട്ടോമേഷന്‍ മേഖലയിലെ അത്യധികം ഫാക്ടറികളില്‍ ഒന്നാണിത്.
വിഷന്‍ 2030 ന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് രാജ്യം, അതിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ഒരു സുസ്ഥിര പുനരുപയോഗ ഊര്‍ജ മേഖല കെട്ടിപ്പടുക്കുന്നതിലേക്ക് നീങ്ങുകയാണ്, പ്രത്യേകിച്ചും അതിന്റെ ഉചിതമായ ഭൂമിശാസ്ത്രപരവും കാലാവസ്ഥാ ഘടകങ്ങളും ഉപയോഗിച്ച് പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് പ്രയോജനം നേടുന്നതിനുള്ള ശ്രമത്തിലാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിച്ചും ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വ്യാവസായിക സംയോജനം അത്യാവശ്യമായിരുകയാണ്.






