അശ്‌ളീല പരാമര്‍ശങ്ങളുള്ള ‘ചുരുളി” ഒടിടിയില്‍ നിന്നും പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: പുതിയ ചിത്രം ‘ചുരുളി” ഒടിടി പ്‌ളാറ്റ് ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ്’ചുരുളി”. സിനിമയിലെ അശ്‌ളീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരള സമൂഹത്തിന് അപമാനമാണെന്നും യൂത്ത് കോണ്‍ഗ്രസ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഒടിടി പ്‌ളാറ്റ്‌ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കരുത്. തീയേറ്ററുകളില്‍ ഈ സിനിമകള്‍ കാണാന്‍ കുട്ടികള്‍ക്ക് നിരോധനം ഉണ്ട്. എന്നാല്‍ ഒടിടി പ്‌ളാറ്റ്‌ഫോമില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ല. ഇത് കേന്ദ്ര സര്‍ക്കാറും സെന്‍സര്‍ ബോര്‍ഡും മനസിലാക്കണം. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ വ്യക്തമാക്കി.






