റൂട്ട് തെറ്റിച്ചോടുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ട്രാഫിക് പോലിസ്

ഇന്നലെ മാത്രം 15 ബസ്സുകള്‍ പിടികൂടി പിഴ ചുമത്തി

തലശ്ശേരി: നഗരത്തിലൂടെ റൂട്ട് തെററിച്ചോടുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നിയമ നടപടിയുമായി ട്രാഫിക് പോലിസ്. ഇന്നലെ മാത്രം ഇത്തരം നിയമ ലംഘകരായ 15 ബസ്സുകള്‍ക്കെതിരെ പിഴ ചുമത്തിയതായി തലശ്ശേരി ട്രാഫിക് പോലിസ് അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പൊതു ജനങ്ങളില്‍ നിന്ന് വ്യാപകമായ പരാതികള്‍ എത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ വിഷ്ണുപ്രദീപ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനയും നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയും ഉണ്ടാവുമെന്ന് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് എസ്.ഐ. തിങ്കള്‍ ഗോപകുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.